പീഡനം; രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്തു

രാജസ്ഥാനിൽ സഹോദരിമാർ ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് പ്രതാപ്ഗഡിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ വിഷം കഴിച്ചത്. സഹപാഠിയിൽ നിന്നുമുള്ള പീഡനമാണ് മക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം. പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പീപ്പൽ ഖൂണ്ടിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടികൾ. ഒരു സഹപാഠിയും രണ്ട് സുഹൃത്തുക്കളും ഉൾപ്പെടെ മൂന്ന് പേർ മക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ബന്‍സ്വാര ഐജി എസ് പരിമല പറഞ്ഞു. അതേസമയം അശോക് ഗെഹ്‌ലോട്ടിന്റെ സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന ആരോപണം പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോര്‍ ഉന്നയിച്ചു.
Story Highlights: 2 Minor Sisters Die By Suicide In Rajasthan After Alleged Harassment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here