Advertisement

‘പാലസ്തീന്‍ ജനതയുടെ ഭൂമിക്ക് വേണ്ടിയുള്ള അവകാശം ഐക്യരാഷ്ടരസഭ ഉറപ്പ് വരുത്തണം’; സിപിഐഎം പോളിറ്റ് ബ്യൂറോ

October 8, 2023
Google News 1 minute Read
CPIM Polit Bureau on Israel Hamas War

പാലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും അപലപിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. എത്രയും പെട്ടെന്ന് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം. വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ വിവേചനരഹിതമായി പലസ്തീന്‍ ഭൂമി കൈവശപ്പെടുത്തുകയും വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം സ്ഥാപിച്ചുവെന്നും വിമർശനം.

ഇപ്പോഴത്തെ ഏറ്റുമുട്ടലിന് മുന്നേ ഈ വര്‍ഷം 40 കുട്ടികളടക്കം 248 പലസ്തീനികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പാലസ്തീന്‍ ജനതയുടെ സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള അവകാശം നിയമാനുസൃതമായി ഐക്യരാഷ്ടരസഭ ഉറപ്പ് വരുത്തണം. ഇസ്രായേലി അനധികൃത കുടിയേറ്റങ്ങളും പലസ്തീന്‍ ഭൂമിയിലെ അധിനിവേശങ്ങളും പിന്‍വലിക്കുകയും, ദ്വിരാഷ്ട്ര പരിഹാരത്തിനായി യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം നടപ്പിലാക്കുകയും വേണമെന്നും പോളിറ്റ് ബ്യൂറോ.

പ്രമേയത്തിന് അനുസരിച്ചു കിഴക്കന്‍ ജറുസലേം പാലസ്തീന്‍ തലസ്ഥാനമായി പ്രഖ്യാപിക്കണം. യുഎന്‍ പ്രമേയം നടപ്പാക്കണമെന്നും പിബി ആവശ്യപ്പെട്ടു.

Story Highlights: CPIM Polit Bureau on Israel Hamas War

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here