Advertisement

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം; ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനത്തിന് പിഴച്ചതെവിടെ?

October 8, 2023
Google News 4 minutes Read
Israel-hamas war

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇസ്രയേല്‍. മുന്‍പൊന്നും ഇസ്രയേല്‍ നേരിടാത്തവിധത്തിലുള്ള എല്ലാം ഏകോപിപ്പിച്ചുള്ള ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രതിരോധത്തിന് പോലും പെട്ടെന്ന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഇസ്രയേല്‍ പ്രത്യാക്രമണം വൈകയികതും ഹമാസ് ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതാണ്. ഇസ്രയേലിലേക്ക് കടന്നുകയറി ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ പ്രതിരോധ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് നേരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ലോകത്തെ ഏറ്റവും വലിയ ഇന്റലിജന്‍സ് സംവിധാനത്തിന് പിഴച്ചതെവിടെയാണ്?(Israel’s security forces face questions after Hamas attack lays bare intelligence gaps)

1973ല്‍ ഒക്ടോബര്‍ ആറിന് നടന്ന ‘യോം കിപ്പുര്‍’ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികം കഴിഞ്ഞ് തൊട്ടടുത്തദിവസമാണ് ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. 1973ല്‍ സിറിയയും ഈജിപ്റ്റും നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണമാണ് ഹമാസ് ഇത്തവണ ഇസ്രയേലിന് നേരെ നടത്തിയത്. ഇന്റലിജന്‍സ് സംവിധാനങ്ങളിലെ വീഴ്ചയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതേക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഇസ്രയേല്‍ സൈനിക വക്താവിന്റെ പ്രതികരണം. ഇന്റലിജന്‍സ് സംവിധാനങ്ങളെക്കുറിച്ച് സംസാരിക്കേണ്ട സമയമാകുമ്പോള്‍ സംസാരിക്കുമെന്നാണ് സൈനിക വാക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രായേല്‍ എല്ലായ്‌പ്പോഴും ഹമാസിനെ തങ്ങളുടെ ബദ്ധശത്രുവായി കണക്കാക്കുന്നു, എന്നാല്‍ 2021 ലെ 10 ദിവസത്തെ യുദ്ധത്തില്‍ ഗാസയില്‍ കനത്ത നാശനഷ്ടം വരുത്തിയിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ സര്‍ക്കാര്‍ എല്ലായ്പ്പോഴും 2007 മുതല്‍ ഗാസയെ നിയന്ത്രിക്കുന്ന ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീനിയന്‍ തീവ്രവാദ വിഭാഗങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ സുരക്ഷാവേലികളടക്കം തകര്‍ത്ത് കരമാര്‍ഗവും അല്ലാതെയും ഹമാസ് നടത്തിയ ആക്രമണം ഇന്റലിജന്‍സിന്റെ പരാജയമാണെന്നായിരുന്നു യു.എസ് മുന്‍ ഡെപ്യൂട്ടി നാഷണല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (മിഡില്‍ഈസ്റ്റ്) ജൊനാഥന്‍ പാനിക്കോഫ് പ്രതികരിച്ചത്. ഗാസയ്ക്ക് നേരേ അക്രമ സമീപനമാണ് ഇസ്രയേല്‍ സ്വീകരിക്കുന്നതെന്ന ചിന്തകള്‍ അട്ടിമറിക്കപ്പെടുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 18 മാസമായി വെസ്റ്റ് ബാങ്ക് മേഖലയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരുന്നെങ്കിലും ഗാസയില്‍ സ്ഥിതിഗതികള്‍ പൊതുവേ ശാന്തമായിരുന്നു. ഇതിനിടെയാണ് ഹമാസ് ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയത്.

ഒരൊറ്റ ദിവസത്തില്‍ 250-ലധികം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 1,500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യത്തിന് കാര്യമായ നഷ്ടം സംഭവിച്ചു, നിരവധ സൈനികരെ പിടികൂടിയതായി പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തിന് ഇസ്രയേല്‍ സൈന്യവും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. ഇത് യുദ്ധമാണെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ 232 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Story Highlights: Israel’s security forces face questions after Hamas attack lays bare intelligence gaps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here