‘വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു’; കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുനമ്പം അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് ലഭിച്ചു. ഒരാളെ കൂടി കണ്ടെത്തനുണ്ട്.
മതിയായ സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാതെ ചെറുവള്ളങ്ങൾ കടലിൽ പോകുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു എന്നാണ് സർക്കാർ വിലയിരുത്തൽ. മത്സ്യ തെഴിലാളികൾ ജാക്കറ്റ് ഉൾപ്പടെ ധരിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. പാലിക്കാത്തവർക്കെതിരെ നിയമം കർശനമാക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. മാലിപ്പുറത്ത് വള്ളം മറിഞ്ഞ് മരിച്ച മത്സ്യ തൊഴിലാളികളുടെ വീടുകൾ സന്ദർശിക്കുകയിരുന്നു മന്ത്രി.
ഇന്ന് കണ്ടെത്തിയ താഹയുടേത് ഉൾപ്പടെ മൂന്ന് മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. കാണാതായ രാജുവിനായുള്ള തെരച്ചിൽ നാളെയും തുടരും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10000 രൂപ അടിയന്തിര സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ക്ഷേമ നിധിയിൽ നിന്ന് ലഭിക്കും. ഇൻഷുറൻസ് പ്രീമിയം അടക്കാൻ മത്സ്യ തൊഴിലാളികൾ മടി കാണിക്കരുതെന്നും മന്ത്രി ഓർമിപ്പിച്ചു.
Story Highlights: saji cheriyan fishing boats law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here