വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
‘ജീവിതം ഒരു പെൻഡുലം’ എന്ന പുസ്തകം ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയാണ്. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. അസാധാരണമായ രചനാശൈലിയാണ് കൃതിക്കുള്ളത്. ഇത്ര ബൃഹത്തായ ആത്മകഥ അപൂർവമെന്നും ജൂറി വിലയിരുത്തി.
വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
Story Highlights: Vayalar Award to Sreekumaran Thambi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here