ബിജെപി നേതാവിന്റെ കാൽ തൊട്ടു വണങ്ങി കോൺഗ്രസ് എംഎൽഎ; വീഡിയോ

മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും പരസ്പരം ആക്രമണം കടുപ്പിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവിന്റെ കാൽ തൊട്ടു വണങ്ങി കോൺഗ്രസ് എംഎൽഎ. ഇൻഡോർ 1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംഎൽഎ സഞ്ജയ് ശുക്ലയാണ് മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയുടെ കാൽ തൊട്ടു വണങ്ങിയത്.
ഇൻഡോറിലെ ഗോമ്മത്ഗിരി ക്രോസിംഗിൽ നടന്ന ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഇരു നേതാക്കളും. പരിപാടിക്കിടെ സഞ്ജയ് ശുക്ല ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ കാല്‍ തൊട്ട് വന്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാൽ തൊട്ടു വാങ്ങിയ ശുക്ലയെ വർഗിയ ആലിംഗനം ചെയ്യുന്നത് വീഡിയോയില്‍ കാണാം.
#WATCH | Madhya Pradesh: Congress MLA Sanjay Shukla touched the feet of BJP leader Kailash Vijayvargiya during a program in Indore yesterday.
— ANI MP/CG/Rajasthan (@ANI_MP_CG_RJ) October 9, 2023
(Source: Congress MLA Sanjay Shukla) pic.twitter.com/anm8oo9ivi
ഇന്‍ഡോര്‍ 1 ല്‍ നിന്നുള്ള എംഎല്‍എയാണ് സഞ്ജയ് ശുക്ല. അതേ മണ്ഡലത്തില്‍ നിന്നും ഇത്തവണ വീണ്ടും മത്സരിക്കാനാണ് സാധ്യത. വിജയ് വാര്‍ഗിയയാണ് ബിജെപി സ്ഥാനാര്‍ത്ഥി. നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്.
Story Highlights: Congress MLA Touches BJP Veteran Kailash Vijayvargiya’s Feet At Indore Event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here