ഓപ്പറേഷന്‍ അജയ്; ഇസ്രയേലിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഇസ്രയേല്‍-ഹമാസ് യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ അജയ് എന്ന പേരിലാണ് രക്ഷാദൗത്യം നടത്തുന്നത്. ഇതിനായി പ്രത്യേക വിമാനം ഒരുക്കി കഴിഞ്ഞിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം.(India launches ‘Operation Ajay’ to bring back citizens from war-hit Israel)
മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കും. പ്രത്യേക വിമാനത്തിനായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഇമെയില്‍ സന്ദേശം അയച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. ‘പ്രത്യേക ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂര്‍ണ്ണമായും പ്രതിജ്ഞബദ്ധമാണ’ എസ് ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു.
Story Highlights: India launches ‘Operation Ajay’ to bring back citizens from war-hit Israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here