നൈറ്റ് ലൈഫിന് ഒരുക്കം: മാനവീയം വീഥിയിൽ മൾട്ടി പ്രൊജക്ഷൻ ഹിറ്റ്

കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം ‘മാനവീയം വീഥി’.മാനവീയം വീഥിയിലെ കാഴ്ചകൾക്ക് കൂടുതൽ മധുരം പകരുന്നതായിരുന്നു ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഒരുക്കിയ മൾട്ടി പ്രജാക്ഷൻ.(manaviyam veedhi to become the first nightlife hub)
ചെറുതിൽ നിന്ന് വലുതിലേക്ക് എന്ന സന്ദേശം നൽകുന്ന ശാസ്ത്ര വിഡിയോകളാണ് 13 പ്രോജക്ടറുകളിൽ നിന്ന് ചുവരുകളിൽ പതിഞ്ഞത്. ഡിസംബറില്‍ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് മാനവീയം വീഥിയില്‍ മൾട്ടി പ്രൊജക്ഷൻ ശാസ്ത്ര വീഡിയോ ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിക്കുന്നത്.
അതേസമയം സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് സെന്ററായി തിരുവനന്തപുരത്തെ മാനവീയം വീഥി. രാത്രിമുതല്‍ പുലര്‍ച്ചെവരെ ഇനി മാനവീയംവീഥി ഉണർന്നു തന്നെയിരിക്കും. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്റെ തന്നെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി ജനങ്ങളെ സ്വീകരിക്കുക.
ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം അടിച്ചു പൊളിക്കാൻ ആണ് മാനവീയം വീഥി അവസരമൊരുക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ തട്ടുകടകൾ ഇവിടെ ഉണ്ടാകും. ഒപ്പം വ്യത്യസ്ത കലാപരിപാടികളും ഇവിടെ ഒരുങ്ങും. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാതയോരത്ത് കടമുറികൾ തയ്യാറാക്കിയിരുന്നു. ഇതിന്റെ മേൽനോട്ടമാണ് കുടുംബശ്രീ ഏറ്റെടുക്കുക. മൂന്ന് മൊബൈല്‍ വെന്‍ഡിങ് ഭക്ഷണശാലയും ഇതിനോടൊപ്പം സജ്ജീകരിക്കും.
അടുത്തമാസം കേരളീയം പരിപാടി ആരംഭിക്കുന്നത്തിന് മുന്നോടിയായി നൈറ്റ് ലൈഫ് പൂര്‍ണമായി ആരംഭിക്കും. മാനവീയത്തിലെ നൈറ്റ് ലൈഫിന്റെ ഭാഗമായുള്ള വൈദ്യുതി, വെള്ളം, മാലിന്യ സംസ്‌കരണം എന്നിവയുടെ ചുമതല വഹിക്കുന്നത് കോർപറേഷനാണ്.
Story Highlights: manaviyam veedhi to become the first nightlife hub
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here