Advertisement

‘ശ്രീലങ്കക്കെതിരായ ജയം ഗാസയിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്കായി’; മൊഹമ്മദ് റിസ്വാന്‍

October 11, 2023
6 minutes Read
Gaza- Mohammad Riswan

ഐസിസി ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ വിജയം ഗാസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച് പാക് താരം മൊഹമ്മദ് റിസ്വാന്‍. മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് പാകിസ്താന്‍ പരാജയപ്പെടുത്തിയിരുന്നു. ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെയും മുഹമ്മദ് റിസ്വാന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് പാകിസ്താന്‍ ആറ് വിക്കറ്റിന്റെ ആവേശ ജയം നേടിയത്.

ഈ വിജയത്തിന് പിന്നാലെയാണ് ലോകകപ്പിലെ രണ്ടാം മത്സരത്തിലെ വിജയം ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ‘ഈ വിജയം ഗാസയിലെ ഞങ്ങളുടെ സഹോദരി സഹോദരന്മാര്‍ക്കായി സമര്‍പ്പിക്കുന്നു. ഇത് എളുപ്പമാക്കിയതിന് മുഴുവന്‍ ടീമിനും പ്രത്യേകിച്ച് അബ്ദുള്ള ഷഫീക്കിനും ഹസ്സന്‍ അലിക്കും കടപ്പാട്. പിന്തുണയ്ക്കും ആതിഥിത്യമര്യാദയ്ക്കും ഹൈദരബാദിലെ ജനങ്ങള്‍ക്ക് നന്ദി’ മൊഹമ്മദ് റിസ്വാന്‍ എക്‌സില്‍ കുറിച്ചു.

അബ്ദുള്ള ഷഫീഖ് 103 പന്തുകളില്‍ നിന്ന് 113 റണ്‍സും നേടിയപ്പോള്‍ റിസ്വാന്‍ 131 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 345 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 48.2 ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഗാസയില്‍ 900 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

Story Highlights: Muhammad Rizwan dedicates victory against Sri Lanka Palestine attack victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top