Advertisement

കനത്ത മഴ; കുളത്തുപ്പുഴ വനത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

October 12, 2023
Google News 1 minute Read

കൊല്ലം കുളത്തൂപ്പുഴയിൽ ശക്തമായ മഴയെ തുടർന്ന് വനത്തിനുള്ളിൽ അകപ്പെട്ടെവരെ രക്ഷപ്പെടുത്തി. ഫയർ ഫോഴ്സും പോലീസും ചേർന്നാണ് സ്ത്രീകളടക്കമുള്ള സംഘത്തെ രക്ഷപ്പെടുത്തിയത്. ഒരു കുട്ടിയും രണ്ട് വളർത്തു നായ്ക്കളുമുൾപ്പടെ പതിമൂന്നംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്. കാടുവെട്ട് ജോലിക്ക് പോയവരാണ് വനത്തിനുള്ളിൽ അകപ്പെട്ടത്.

നേനാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്. കയര്‍ കെട്ടിയിറക്കിയശേഷം പുഴുക്കുകുറുകെ ഇവരെ സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു.ശക്തമായ മഴയെ തുടർന്ന് കല്ലടയാർ കര കവിഞ്ഞതാണ് ഇവർ വനത്തിനുള്ളിൽ കുടുങ്ങാൻ കാരണം.

Story Highlights: Heavy rain 14 trapped in forest area in Kulathupuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here