‘ഓപ്പറേഷന്‍ അജയ്’, ആദ്യ വിമാനം നാളെ രാവിലെ 5. 30 ന് എത്തും, കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം

‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ (13/10/2023) രാവിലെ 5. 30 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. എ.ഐ 1140 നമ്പർ വിമാനത്തിൽ മലയാളികളടക്കമുള്ള 220 ഇന്ത്യക്കാരുടെ സംഘമാണ് എത്തുന്നത്.
മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൺട്രോൾ റൂം നമ്പർ: 011 23747079.
ഇവാക്വേഷൻ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർസൗരഭ് ജെയിൻ അറിയിച്ചു.
അതേസമയം ഇസ്രായേലിൽ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നതു വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു.
https://keralahouse.kerala.gov.i/repatriation-of-keralites-from-israel
Story Highlights: Indians To Brought Back From Israel In First Chartered Flight Friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here