‘ആർജെഡി ലയനത്തിന് ശേഷവും എൽഡിഎഫിൽ തുടരും’; എം.വി ശ്രേയാംസ് കുമാർ
ആർജെഡി ലയനത്തിന് ശേഷവും എൽഡിഎഫിൽ തുടരുമെന്ന് എം.വി ശ്രേയാംസ് കുമാർ 24 നോട്. എൽഡിഎഫ്, സിപിഐഎം നേതാക്കളെ അറിയിച്ച ശേഷമാണ് ലയനം. നേതാക്കൾ പോസിറ്റീവായി എടുത്തു. കേരത്തിൽ ഇരുപാർട്ടികളും ഒന്നിക്കാത്തത് തന്റെ പ്രശ്നമല്ല. ജെഡിഎസ് ഇപ്പോൾ ദേശീയ തലത്തിൽ എൻഡിഎയുടെ ഭാഗമാണ്. കേരളത്തിൽ ജെഡിഎസ് എങ്ങനെ എൽഡിഎഫിൽ തുടരുമെന്നതാണ് പ്രശ്നം. ആർജെഡി-എൽജെഡി മുമ്പ് ഏറ്റെടുത്ത സമരങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും എം.വി ശ്രേയാംസ് കുമാർ പറഞ്ഞു.
അതേസമയം എൽജെഡി–ആർജെഡി ലയന സമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആർ ജെ ഡി പതാക, എൽ ജെ ഡി സ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാറിന് കൈമാറും. ആർ ജെ ഡി നേതാക്കളായ അബ്ദുൾബാരി സിദ്ദിഖി, മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരും എൽജെഡി നേതാക്കളായ വർഗീസ് ജോർജ്, കെ പി മോഹനൻ തുടങ്ങിയവരും ലയനസമ്മേളനത്തിൽ പങ്കെടുക്കും.
Story Highlights: ‘RJD to remain in LDF even after merger’; MV Shreyams Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here