അമിതവേഗതയിലെത്തിയ ബസുമായി കൂട്ടിയിടിച്ചു; ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് മരണം

കണ്ണൂര്‍ കൂത്തുപറമ്പില്‍ സിഎന്‍ജി ഓട്ടോയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. കൂത്തുപറമ്പിനടുത്ത് കതിരൂരില്‍ ആറാംമൈല്‍ മൈതാനപ്പള്ളിയിലാണ് അപകടം. തൂവക്കുന്ന് സ്വദേശികളായ അഭിലാഷ്, ഷെജീഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. തലശേരി ഭാഗത്ത് നിന്ന് കൂത്തുപറമ്പിലേക്ക് പോകുകയായിരുന്നു
അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സിഎന്‍ജി ഉപയോഗിച്ചോടുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഡ്രൈവര്‍ അടക്കം രണ്ട് പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. തീഗോളമായി മാറിയ ഓട്ടോയില്‍ നിന്ന് ഇരുവരെയും പുറത്തെടുക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ച ശേഷമാണ് യുവാക്കളെ പുറത്തെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുറത്തെടുത്ത മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Bus Hit with autorickshaw and get fire 2 died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here