സമസ്ത നേതാക്കള്‍ പ്രതിപക്ഷ നേതാവിനെ സമീപിച്ചതില്‍ മുസ്ലീം ലീഗിന് അതൃപ്തി

മുസ്ലീം ലീഗ്-സമസ്ത തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത നേതാക്കള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ സമീപിച്ചതില്‍ മുസ്ലീം ലീഗിന് അതൃപ്തി. തര്‍ക്കം പരിഹരിക്കേണ്ടത് പാണക്കാടെന്ന് മുസ്ലീം ലീഗ്. സമസ്തയിലെ ലീഗ് വിരുദ്ധരാണ് പ്രതിപക്ഷ നേതാവിനെ സമീപിച്ചതെന്നും വിമര്‍ശനം.
മുസ്ലീം ലീഗീനെയും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളെയും ചെറുതാക്കി കാണാനുള്ള നീക്കമെന്നാണ് ലീഗം വിലയിരുത്തല്‍. കൂടാതെ തര്‍ക്കത്തില്‍ മൂന്നാമതൊരാള്‍ ഇടപെടുകയാണെങ്കില്‍ ഒരു തരത്തിലും സഹകരിക്കേണ്ടെന്നാണ് മുസ്ലീം ലീഗ് നിലപാട്. ഇന്നലെ കോഴിക്കോട് പാണക്കാട് സദിഖ് അലി ഷിഹാബ് തങ്ങളും, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീറും ചേര്‍ന്ന നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം സമസ്ത -മുസ്ലിം ലീഗ് തര്‍ക്കത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് മുസ്ലിം ലീഗ് തീരുമാനിച്ചിരുന്നു. മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ധാരണയായത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണത്തോടെ ഉടലെടുത്ത സമസ്ത-ലീഗ് തര്‍ക്കത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടന്നാണ് യോഗ തീരുമാനം. കൂടുതല്‍ പ്രതികരണങ്ങള്‍ ഇരു വിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധാരണ.
Story Highlights: Muslim League against for leaders of samastha approach opposition leader