Advertisement

വടക്കൻ ​ഗാസയിൽ നിന്ന് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം പിൻവലിക്കണം; പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്

October 14, 2023
Google News 1 minute Read
Israel's ultimatum must be withdrawn; Mahmoud Abbas

വടക്കൻ ​ഗാസയിലെ നിർബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം പിൻവലിക്കണമെന്നും പലസ്തീൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. ജനങ്ങൾ ഒഴിഞ്ഞു പോവുക എന്നത് അപ്രായോ​ഗികമാണെന്നും സുരക്ഷിത പാത ഒരുക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. യുദ്ധത്തിൽ 1300 ഇസ്രയേൽ പൗരന്മാരും 2000 പലസ്തീൻ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. വടക്കൻ ​ഗാസയിൽ നിന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് പാലായനം ചെയ്തുകൊണ്ടിരിക്കുന്നത്. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്.

​ഗാസയിലെ ആശുപത്രികളിൽ നിന്ന് പരുക്കേറ്റ ജനങ്ങളെ ഒഴിപ്പിക്കുന്നത് അപ്രായോ​ഗികമാണെന്നാണ് WHO അറിയിക്കുന്നത്. കാൽനടയായും വാഹന മാർ​ഗവുമെല്ലാമാണ് തെക്കൻ ​ഗാസയിലേക്ക് ജനങ്ങൾ നീങ്ങുന്നത്. പാലായനം ചെയ്യുന്നവരിൽ 70 ഓളം പേരെ ഇസ്രയേൽ സേന കൊന്നുവെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേൽ ഇക്കാര്യം നിഷേധിച്ചു.

ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ കരയുദ്ധത്തിനുള്ള സന്നാഹത്തിലാണ് ഇസ്രയേല്‍. ഹമാസ് മേഖലയില്‍ ഇസ്രയേല്‍ റെയ്ഡ് തുടങ്ങിയത് കരയുദ്ധം ഉടനെന്ന സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്ഡ് വഴി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ബന്ദികളെ കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു.

ഗാസയില്‍ നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു എസ് പ്രസ്താവിച്ചു. ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്നലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും പരുക്കേറ്റു.

Story Highlights: Israel’s ultimatum must be withdrawn; Mahmoud Abbas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here