Advertisement

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ

October 14, 2023
3 minutes Read
PM Modi confirms India's bid for hosting 2036 Olympics

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിമ്പിക് കമ്മറ്റിയുടെ പ്രത്യേക സെഷനിൽ താത്പര്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2029 യൂത്ത് ഒളിമ്പിക്‌സിനുളള ലേലത്തിൽ ഇന്ത്യ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ( PM Modi confirms India’s bid for hosting 2036 Olympics )

‘ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ആവേശത്തിലാണ്. അത് 140 കോടി ഇന്ത്യക്കാരുടെ സ്വപ്‌നമാണ്. ഐഒസിയുടെ പിന്തുണയോടെ ഈ സ്വപ്‌നം സഫലമാക്കണം. മെഡലുകൾ നേടുന്നതിന് മാത്രമല്ല, ഹൃദയങ്ങൾ ജയിക്കാനും സ്‌പോർട്ട്‌സ് മികച്ചൊരു മാർഗമാണ്. ഇത് ചാമ്പ്യനുകളെ വാർത്തെടുക്കുക മാത്രമല്ല, സമാധാനം വർധിപ്പിക്കുകയും ചെയ്യും’- മോദി പറഞ്ഞു.

40 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഐഒസി സെഷന് വേദിയാകുന്നത്. ഇതിന് മുൻപ് 86-ാം ഐഒസി സെഷൻ 1983 ൽ ഡൽഹിയിൽ നടന്നിരുന്നു.

നമസ്‌തെയെന്ന് ഹിന്ദിയിൽ പറഞ്ഞുകൊണ്ടായിരുന്നു ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പ്രസംഗം ആരംഭിച്ചത്. 2028 ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

Story Highlights: PM Modi confirms India’s bid for hosting 2036 Olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top