Advertisement

സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി, കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടക്കും; വി ശിവൻകുട്ടി

October 14, 2023
2 minutes Read

തൃശൂരിൽ നടക്കുന്ന കായികോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടത്തും. ആശാമാം വേദിയാണ് പ്രധാനവേദി. കലോൽത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാകും നടത്തുക. 21 കമ്മിറ്റികൾ രൂപികരിക്കും.(v sivankutty on state school games)

തൃശ്ശൂർ കുന്നംകുളത്ത് നടക്കുന്ന 65 -ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന്‌ മന്ത്രി അറിയിച്ചു.

2023 ഒക്ടോബർ 16 മുതൽ 20 വരെ തൃശുർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. സബ് ജൂനിയർ ബോയ്‌സ് ആൻഡ്‌ ഗേൾസ് (അണ്ടർ -14), ജൂനിയർ ബോയ്‌സ് ആൻഡ്‌ ഗേൾസ് (അണ്ടർ 17) സീനിയർ ബോയ്‌സ് ആന്റ് ഗേൾസ് (അണ്ടർ 19) എന്നീ 6 കാറ്റഗറികളിലായി 3000 ത്തിൽ പരം മത്സരാർത്ഥികളാണ് ഈ കായികമേളയിൽ പങ്കെടുക്കുന്നത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇതിൽ പകുതി ആൺകുട്ടികളും, പകുതി പെൺകുട്ടികളും ഉൾപ്പെടുന്നു. 350 ഓളം ഒഫീഷ്യൽസ്, ടീം മാനേജേഴ്‌സ്, പരിശീലകർ എന്നിവർ ഈ മേളയിൽ പങ്കെടുക്കും. 64 -ാമത് സ്‌കൂൾ കായിക മേള, ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തി ചരിത്രം സൃഷ്‌ടിച്ചതാണ്. ഇതേ മാതൃകയിൽ ഈ വർഷവും പകലും രാത്രിയുമായിട്ടാണ് മത്സരങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

ദേശീയ സ്‌കൂൾ മത്സരങ്ങൾ നവംബർ രണ്ടാം വാരം നടക്കുന്നതിനാലും 37-ാമത് ദേശീയ ഗെയിംസ് ഒക്ടോബർ 25 മുതൽ നവംബർ 9 വരെ ഗോവയിൽ നടക്കുന്നതിനാലുമാണ് സംസ്ഥാന കായികോത്സവം ഈ വർഷം നേരത്തെ നടത്തേണ്ടി വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ഉപജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുക.

Story Highlights: v sivankutty on state school games

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top