അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് 24 കണക്ടിന്റെ പിന്തുണ

അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് 24 കണക്ടിന്റെ പിന്തുണ. നോർത്ത് അമേരിക്കയിലെ നിരവധി മലയാളി സംഘടനകൾക്ക് ഒരു കുടക്കീഴിൽ പ്രവർത്തന നേതൃത്വം നൽകുന്ന ‘ട്രൈസ്റ്റേറ്റ് കേരള ഫോറം’ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ 24 കണക്ട് ചീഫ് കൺവീനർ വി അരവിന്ദ് പ്രവർത്തന രീതി പരിചയപ്പെടുത്തി. 24 കണക്ടിന്റെ സാമൂഹിക പ്രസക്തിയെ കുറിച്ച് എഡിറ്റർ ഇൻ-ചാർജ് പി.പി ജയിംസ് വിശദീകരിച്ചു. ട്വന്റിഫോറിന്റെ മുതിർന്ന പത്രാധിപസമിതി അംഗങ്ങൾക്ക് ചടങ്ങ് ആദരം അർപ്പിച്ചു. ( 24 connect supports social cultural activities of american malayalees )
പതിനഞ്ച് സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ ‘ട്രൈസ്റ്റേറ്റ് കേരള ഫോറം’ ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി ജയിംസിനും അസി. എക്‌സിക്യൂട്ടീവ് എഡിറ്റർ വി.അരവിന്ദിനും ഫിലാഡൽഫിയ പമ്പ ഹാളിൽ സ്വീകരണം നൽകി. ഫോറം വൈസ് ചെയർമാൻ വിൻസന്റ് ഇമ്മാനുവൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. അമേരിക്കൻ മലയാളികൾ കേരളത്തിനും ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് വേണ്ടിയും നടത്തുന്ന പ്രവർത്തനങ്ങൾക്ക് 24 കണക്ടിന്റെ പിന്തുണയുണ്ടാകുമെന്ന് ചടങ്ങിൽ സംസാരിച്ച പി പി ജയിംസും വി അരവിന്ദും ഉറപ്പ് നൽകി.
24 കണക്ടിന്റെ പ്രവർത്തനങ്ങളോടൊപ്പം ചേർന്ന് നിൽക്കുമെന്ന് ചടങ്ങിൽ സംവദിച്ച വിവിധ സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു. വിവിധ സംഘടനകൾക്ക് വേണ്ടി സുധകർത്ത , ജോബി ജോർജ്, ഡോ. ഈപ്പൻ ഡാനിയൽ, സാറാ ഐപ്പ്, സാജൻ വർഗീസ്, അലക്‌സ് തോമസ്, ജോസ് തോമസ്, ചാക്കോ എബ്രഹാം, രാജൻ സാമുവൽ, റവ.ഫിലിപ്പ് മോഡയിൽ, ജോർജ് നടവയൽ, അഭിലാഷ് ജോൺ , സുമോദ് നെല്ലിക്കാല , അരുൺ കോവാട്ട് എന്നിവർ സംസാരിച്ചു.
Story Highlights: 24 connect supports social cultural activities of american malayalees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here