തമിഴ്നാട്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 3 മരണം

തമിഴ്‌നാട്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 3 മരണം. തിരുപ്പൂർ ജില്ലയിലെ കമ്മ്യൂണിറ്റി ഹാളിന്റെ മേൽക്കൂരയാണ് തിങ്കളാഴ്ചത്തെ മഴയിൽ തകർന്നത്. ബസ് കാത്തുനിൽക്കുന്നതിനിടെ മഴ നനയാതിരിക്കാൻ ഹാളിൽ കയറി നിന്നവരാണ് അപകടത്തിൽപ്പെട്ടത്.
മുരളി, മണികണ്ഠൻ, ഗൗതം എന്നിവരാണ് മരിച്ചത്. സ്ഥലത്തുണ്ടായിരുന്നവർ ഇവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: 3 killed as roof of community hall collapses during rain in Tamil Nadu’s Tiruppur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here