Advertisement

‘കഴിഞ്ഞ രണ്ട് മാസങ്ങൾ കഠിനമായിരുന്നു, നിങ്ങളുടെ സിനിമകൾക്കായി ലോകം കാത്തിരിക്കുകയാണ്’; സുപ്രിയ മേനോൻ

October 16, 2023
2 minutes Read

പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ഭാര്യ സുപ്രിയ പോസ്റ്റ് ചെയ്ത ആശംസ കുറിപ്പാണ് വൈറലാവുന്നത്. കാൽമുട്ടിനേറ്റ പരുക്കും തുടർന്നുള്ള പുനരധിവാസവുമായി കഴിഞ്ഞ രണ്ട് മാസങ്ങൾ കഠിനമായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ളത് ചെയ്തുകൊണ്ട് സെറ്റിൽ നിങ്ങളെ വീണ്ടും കാണുന്നതിൽ സന്തോഷമുണ്ട്.ആടുജീവിതം മുതൽ സലാർ വരെ, ബിഎംസിഎം (ബഡേ മിയാൻ ചോട്ടെ മിയാൻ) തുടങ്ങി നിങ്ങൾ ചെയ്തതെല്ലാം കാണാൻ ലോകം കാത്തിരിക്കുകയാണെന്നും സുപ്രിയ കുറിച്ചു.(supriya menon birthday wish to prithviraj)

ഷൂട്ടിംഗിനിടെ ഉണ്ടായ പരുക്കിനെ തുടർന്ന് മാസങ്ങളോളം വിശ്രമത്തിലായിരുന്ന പൃഥ്വി വീണ്ടും സിനിമാ ജോലികളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. അതേസമയം നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായി എത്തിയത്. നടി നസ്രിയയും പൃഥ്വിയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. “പ്രിയ സഹോദരന് ആശംസകൾ,” എന്നാണ് നസ്രിയയുടെ ആശംസ.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സുപ്രിയ മേനോൻ ഫേസ്ബുക്കിൽ കുറിച്ചത്

കാൽമുട്ടിനേറ്റ പരുക്കും തുടർന്നുള്ള പുനരധിവാസവുമായി കഴിഞ്ഞ രണ്ട് മാസങ്ങൾ കഠിനമായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ളത് ചെയ്തുകൊണ്ട് സെറ്റിൽ നിങ്ങളെ വീണ്ടും കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്! ജന്മദിനാശംസകൾ പി, ഈ വർഷം മികച്ചതായിരിക്കട്ടെ! ആടുജീവിതം മുതൽ സലാർ വരെ, ബിഎംസിഎം (ബഡേ മിയാൻ ചോട്ടെ മിയാൻ) തുടങ്ങി നിങ്ങൾ ചെയ്തതെല്ലാം കാണാൻ ലോകം കാത്തിരിക്കുകയാണ്!”

Story Highlights: supriya menon birthday wish to prithviraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top