വില്ലനായി അരങ്ങ് പിടിച്ചടക്കിയ കുണ്ടറ ജോണി; നാല് ഭാഷകളിലായി ചെയ്തത് അഞ്ഞൂറിലധികം സിനിമകള്‍

ഒത്ത ശരീരം. അതിനൊത്ത വില്ലന്‍ വേഷങ്ങള്‍. അഭ്രപാളികളില്‍ കുണ്ടറ ജോണി എന്ന നടനെ പ്രേക്ഷകര്‍ ഓര്‍മിക്കുന്നത് ഈ വില്ലന്‍ വേഷങ്ങളില്‍ കൂടി തന്നെയാണ്. യാതൊരു കലാപാരമ്പര്യവും അവകാശപ്പെടാനില്ലാതെ സിനിമയിലെത്തിയ കുണ്ടറ ജോണി ജീവിതത്തില്‍ നിന്ന് മടങ്ങുന്നത് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഓര്‍മിക്കാന്‍ നൂറുകണക്കിന് വില്ലന്‍ വേഷങ്ങള്‍ നല്‍കിയാണ്. വില്ലന്‍മാരിലെ വില്ലനായി തലയെടുപ്പോടെ നിന്നു മലയാള സിനിമയില്‍ കുണ്ടറ ജോണി.(Movie life of Kundara Johny)
നിത്യവസന്തം എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ച വില്ലന്‍ വേഷമാണ് കുണ്ടറ ജോണിയുടെ ജീവിതത്തില്‍ വഴിത്തിരവായത്. അവിടെ മുതല്‍ അങ്ങോട്ട് നൂറുകണക്കിന് ശക്തമായ വില്ലന്‍ കഥാപാത്രങ്ങള്‍. ഗുണ്ടയായും പ്രതിനായകന്റെ സുഹൃത്തായും പൊലീസായും അരങ്ങില്‍ വാണു നീണ്ടനാള്‍.
ഐ വി ശശിയുടെ മാത്രം മുപ്പതോളം സിനിമകള്‍ ചെയ്തു. നാല് ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. സ്‌പോര്‍ട്‌സിന്റെ പാരമ്പര്യം ഉള്ളതിനാല്‍ വില്ലന്‍ വേഷങ്ങളില്‍ അതെല്ലാം തുണയായി.
കഴുകന്‍, അഗ്‌നിപര്‍വതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാന്‍, ഗോഡ് ഫാദര്‍, സ്ഫടികം, ബല്‍റാം വി എസ് താരാദാസ്, ഭരത്ചന്ദ്രന്‍ ഐപിഎസ്, ദാദാസാഹിബ്, സാഗരം സാക്ഷി, നാടോടിക്കാറ്റ് തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി.
Read Also: നടൻ കുണ്ടറ ജോണി അന്തരിച്ചു
71ാം വയസില്‍ ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് കുണ്ടറ ജോണിയുടെ അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാനമായി വേഷമിട്ടത് ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന സിനിമയിലാണ്.
Story Highlights: Movie life of Kundara Johny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here