Advertisement

ലക്ഷദ്വീപില്‍ വെറ്റിനറി അസി. സര്‍ജന്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം

October 18, 2023
3 minutes Read
Veterinary Asst Surgeon vacancy in in Lakshadweep

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പില്‍ അഞ്ച് വെറ്റിനറി അസി. സര്‍ജന്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 11 മാസത്തേക്ക് പ്രതിമാസം 50,000 രൂപ വേതന വ്യവസ്ഥയിലാണ് നിയമനം നല്‍കുന്നത്. (Veterinary Asst Surgeons vacancy in in Lakshadweep)

ഉദ്യോഗാര്‍ത്ഥികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വെറ്ററിനറി സയന്‍സ് ആന്റ് അനിമല്‍ ഹസ്ബന്‍ഡറിയില്‍ നിന്ന് ബിരുദം നേടിയവരായിരിക്കണം. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിലോ യൂണിയന്‍ ടെറിട്ടറി വെറ്ററിനറി കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടാകണം. അപേക്ഷയോടൊപ്പം ഒരു സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. 2023 ഒക്ടോബര്‍ 21ന് 65 വയസ് കവിയരുത്. താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 19ന് വൈകിട്ട് ആറിനകം യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം adpoultrykvt@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21ന് രാവിലെ 11ന് എന്‍.ഐ.സി ഹാള്‍, സെക്രട്ടേറിയറ്റ്, കവരത്തി ദ്വീപ്, ലക്ഷദ്വീപ് – 682555 എന്ന വിലാസത്തില്‍ നേരിട്ടോ അതത് ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടര്‍/ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഓഫീസുകളില്‍ നടക്കുന്ന വെര്‍ച്വല്‍ ഇന്റര്‍വ്യൂവിലോ പങ്കെടുക്കാവുന്നതാണ്. അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്റര്‍വ്യൂ ലിങ്കും ഉദ്യോഗാര്‍ത്ഥികളെ ഇ-മെയ്ല്‍ മുഖേന അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും ലക്ഷദ്വീപ് ഔദ്യോഗിക വെബ്സൈറ്റില്‍ (https://lakshadweep.gov.in) ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04896 263033 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Story Highlights: Veterinary Asst Surgeon vacancy in in Lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top