എൻഡോസൾഫാൻ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; നാളുകളായി മരുന്ന് മുടങ്ങിയിരുന്നുവെന്ന് ബന്ധുക്കൾ

എൻഡോസൾഫാൻ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മാലക്കല്ല് സ്വദേശി സജി മാത്യു (52) ആണ് മരിച്ചത്. ( kasargod endosulfan victim found dead )
ദീർഘകാലമായി പലവിധ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു സജി. മാനസികാസ്വാസ്ഥ്യവും ഇടയ്ക്ക് പ്രകടിപ്പിച്ചിരുന്നു. സജിക്ക് കുറേ കാലമായി മരുന്ന് കൃത്യമായി ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ മരുന്ന് വിതരണം നിലവിൽ മുടങ്ങിയിരിക്കുകയാണ്. ഇതിലും സജി പിരിമുറുക്കം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.
Story Highlights: kasargod endosulfan victim found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here