Advertisement

നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന്

October 19, 2023
1 minute Read
Kundara johny's funeral today

അന്തരിച്ച ചലച്ചിത്ര നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന് നടക്കും രാവിലെ 10 ന് കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പളളിയിലാണ് സംസ്‌കാരം. കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബിലും, ഫാസില്‍ ഹാളിലും ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറു കണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

71ാം വയസില്‍ ഹൃദയാസ്തംഭനത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു കുണ്ടറ ജോണിയുടെ അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ട കുണ്ടറ ജോണി അവസാനമായി അഭിനയിച്ചത് ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന സിനിമയിലാണ്. മോഹന്‍ലാലിനൊപ്പം കിരീടത്തില്‍ ചെയ്ത പരമേശ്വരന്‍ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.

കഴുകന്‍, അഗ്നിപര്‍വതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാന്‍, ഗോഡ് ഫാദര്‍, സ്ഫടികം, ബല്‍റാം വി എസ് താരാദാസ്, ഭരത്ചന്ദ്രന്‍ ഐപിഎസ്, ദാദാസാഹിബ്, സാഗരം സാക്ഷി, നാടോടിക്കാറ്റ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെയാണ് മലയാളികള്‍ കുണ്ടറ ജോണിയെ ഓര്‍മിക്കുന്നത്.

Story Highlights: Kundara johny’s funeral today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top