ബസിൽ യാത്ര ചെയ്യുന്ന സ്ത്രീയുടെ ബാഗിൽ നിന്ന് 20,000 രൂപ മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ 24 ന്

ആലുവ – കാലടി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിൽ നിന്നും 20000 രൂപ മോഷണം പോയതായി പരാതി. ബാഗിൽ നിന്നും പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു. ഇന്ന് രാവിലെ കാലടിയിൽ നിന്നും ആലുവയ്ക്ക് പോയ പുളിക്കൽ എന്ന ബസിലായിരുന്നു സംഭവം.
ബസിൽ നിന്ന് ഇറങ്ങിയതിനു ശേഷമാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ഇവർ വിവരം പൊലീസിലറിയിച്ചു. ഫേസ് മാസ്ക് അണിഞ്ഞ സ്ത്രീയാണ് മോഷണം നടത്തിയത് എന്നതിനാൽ മോഷ്ടാവിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: theft aluva bus cctv visuals
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here