Advertisement

സാമൂഹിക മാധ്യമം വഴി മതനിന്ദ; ബഹ്‌റൈനില്‍ ഏഷ്യക്കാരന്‍ അറസ്റ്റില്‍

October 20, 2023
2 minutes Read
Blasphemy via social media; Asian arrested in Bahrain

സാമൂഹിക മാധ്യമം വഴി മതനിന്ദ നടത്തിയതിന് ബഹ്‌റൈനില്‍ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റ് 50 വയസ്സുള്ള ഏഷ്യന്‍ വംശജനായ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തു. ഒരു പ്രത്യേക മതത്തെ ലക്ഷ്യമാക്കിയുള്ള നിന്ദ്യമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തിയുടെ ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ ട്വീറ്റ് ചെയ്തതിനാണ് നടപടി. അറസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ അന്വേഷണം പുരോഗമിച്ച് വരുന്നു .കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി നിയമനടപടികള്‍ തുടരുകയാണ്. (Blasphemy via social media; Asian arrested in Bahrain)

Story Highlights: Blasphemy via social media; Asian arrested in Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top