മാസപ്പടി ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ല, വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകും; മാത്യു കുഴൽനാടൻ

സിഎംആർഎലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ . വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും താൻ മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. ധനവകുപ്പ് തന്ന മറുപടി വ്യക്തമായി പരിശോധിക്കണം. അതിനു ശേഷം മാത്രം മാപ്പു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ മാത്യു കുഴല്‍നാടൻ മാപ്പു പറയണമെന്ന് എ.കെ. ബാലൻ ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങൾ നടത്തുന്നത് നുണ പ്രചാരണമാണ്. വീണാ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ എല്ലാ രേഖകളുമുണ്ടെന്നും കൊടുക്കാെമന്നു നേരത്തെ തന്നെ കുഴൽനാടനോട് പറഞ്ഞതാണെന്നും എ.കെ. ബാലൻ വ്യക്തമക്കി.
ഔപചാരികമായി കത്തു കൊടുത്താൽ അതിന്റെ മറുപടി വരുന്നതു വരെ കാത്തിരിക്കണം. നുണ ഇങ്ങനെ പറഞ്ഞു പ്രചരിപ്പിക്കാൻ അനുവദിക്കരുത്. നുണക്കച്ചവടത്തിന്റെ ഹോൾ സെയിൽ ഏജന്റുമാരായി യുഡിഎഫും കോൺഗ്രസും മാറിയിരിക്കുന്നുവെന്ന് എ.കെ. ബാലൻ പറഞ്ഞു.
Story Highlights: Mathew Kuzhalnadan reacts Masappadi row report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here