മോഷണം നടത്തുന്ന CCTV ദൃശ്യങ്ങൾ പ്രചരിച്ചു; കളവുമുതൽ തിരികെ നൽകി മാതൃകയായി കള്ളൻ

മോഷണദൃശ്യം പ്രചരിച്ചതോടെ കളവ് മുതൽ തിരിച്ചേൽപ്പിച്ച് കള്ളൻ. കണ്ണൂർ പിലാത്തറയിൽ നിന്നാണ് സംഭവം. കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോഷ്ടാവ് ഫോൺ തിരിച്ചേൽപ്പിച്ച് മാപ്പുപറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് ഗാലക്സി ബേക്കറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടത്.(cctv cheats thief recovering from theft)
പിന്നാലെ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഷംസുദീൻ എന്നയാളാണ് മോഷ്ടാവ്. ഇന്നലെ വൈകിട്ട് ആറരയോടെ കടയിലെത്തിയ മോഷ്ടാവ് ഫോൺ തിരികെ നൽകി കടയുടമയോട് മാപ്പ് ചോദിച്ചത്. പിന്നെലെ കടയുടമ മോഷ്ടാവിനെ പൊലീസിൽ ഏൽപ്പിച്ചു പക്ഷെ കേസെടുക്കണ്ട എന്ന് കടയുടമ പറഞ്ഞു.
Story Highlights: cctv cheats thief recovering from theft
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here