Advertisement

തൃശൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

October 25, 2023
Google News 2 minutes Read
9 Year old boy died after falling into garbage pit in Thrissur

തൃശൂര്‍ കൊട്ടേക്കാട് നിന്ന് കാണാതായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാലിന്യക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുറുവീട്ടില്‍ റിജോയുടെ മകന്‍ ജോണ്‍ പോള്‍ ആണ് മരിച്ചത്. കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം കുട്ടി വീട്ടില്‍ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതായത്. മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളം കയറിക്കിടക്കുകയായിരുന്നു മാലിന്യക്കുഴിയില്‍. ഇങ്ങനെയായിരിക്കാം അപകടം സംഭവിച്ചതെന്നാണ് നിഗമനം. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരം ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൊട്ടേക്കാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജോണ്‍ പോള്‍.

Story Highlights: 9 Year old boy died after falling into garbage pit in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here