Advertisement

ട്വൻ്റിഫോർ കണക്ടുമായി ചേർന്ന് മാതൃക സൃഷ്ടിക്കാൻ അമേരിക്കയിലെ ഹൂസ്റ്റൺ മലയാളി സമൂഹം

October 25, 2023
Google News 3 minutes Read
24 connect

ട്വൻ്റിഫോർ കണക്ടുമായി ചേർന്ന് കേരളത്തിൽ ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും മാതൃക സൃഷ്ടിക്കാൻ അമേരിക്കയിലെ ഹൂസ്റ്റൺ മലയാളി സമൂഹം. ഇതിനായുള്ള രൂപരേഖ ഉടൻ തയ്യാറാക്കും. സൗത്ത് ഇന്ത്യൻ യു എസ് ചേംബർ ഓഫ് കോമേഴ്സും ഇന്ത്യൻ – അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണും സംയുക്തമായി സംഘടിപ്പിച്ച സംവാദപരിപാടിയിലാണ് തീരുമാനമുണ്ടായത്. അമേരിക്കയുടെ ആരോഗ്യ തലസ്ഥാനം എന്ന് വിളിപ്പേരുള്ള ഹുസ്റ്റണിലെ നഴ്സസ് സമൂഹവും മലയാളി കൂട്ടായ്മകളും ആശയം മുൻനിർത്തി പദ്ധതി തയ്യാറാക്കാൻ സന്നദ്ധത അറിയിച്ചു. കുട്ടികളിൽ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിലെ അമേരിക്കൻ മാതൃക കേരളത്തിൽ നടപ്പാക്കാൻ രൂപരേഖ തയ്യാറാക്കും. ഇതിനായി ചേംബർ ഓഫ് കൊമേഴ്സും ഹൂസ്റ്റൺ മലയാളി അസോസിയേഷനും തുടർ ചർച്ചകൾ നടത്തും.

അമേരിക്കയിലെ ഹുസ്റ്റണിൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന സംവാദപരിപാടിയിൽ ട്വൻ്റിഫോർ ന്യൂസ് എഡിറ്റർ ഇൻ ചാർജ് പി പി ജയിംസ് , അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദ് എന്നിവർക്ക് സ്വീകരണം നൽകുകയും ആദരിക്കുകയും ചെയ്തു. മലയാളിയായ ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഡോ. ജോർജ് കാക്കനാട്ട് പരിപാടിക്ക് നേതൃത്വം നൽകി.

പരിപാടിയിൽ വി അരവിന്ദ് , ട്വൻ്റിഫോർ കണക്ടിൻ്റെ ആശയം മുന്നോട്ട് വച്ചു. പി പി ജയിംസ് വിശദവിവരങ്ങൾ നൽകി. ആരോഗ്യമേഖലയിൽ സമാനമായ മാതൃക സൃഷ്ടിക്കാനുള്ള ട്വൻ്റിഫോർ കണക്ട് ഉദ്യമത്തിന് ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പിന്തുണ അറിയിച്ചു. ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ , ജഡ്ജ് ജൂലി മാത്യു, ബേബി മണക്കുന്നേൽ , ഡോ. മാത്യു സാമുവൽ , സാബു കുര്യൻ , ഡോ. റീനു എബ്രഹാം , ഡോ. ആലീസ് സജി, ജോജി ജോസഫ് , ജിൻസ് മാത്യു , ജിജി ഓലിക്കൻ എന്നിവർ സംസാരിച്ചു.

Story Highlights: Houston Malayalee community in America with Twenty Four Connect

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here