റിയാദിലെ കൊച്ചി കൂട്ടായ്മ രക്തദാന ക്യാമ്പ് നടത്തി

റിയാദിലെ കൊച്ചി കൂട്ടായ്മയുടെ ഇരുപത്തിയൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ‘Donate blood to save lives ‘ എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. .സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു .കൊച്ചി കൂട്ടായ്മ പ്രസിഡന്റ് കെ.ബി ഷാജി ,സെക്രട്ടറി ജിനോഷ് , ട്രെഷറെര്‍ റഫീഖ് ,ഇവന്റ് കണ്‍ട്രോളര്‍ ഹസീബ് , വൈസ് പ്രസിഡന്റ് റിയാസ് , ജോയിന്റ് സെക്രട്ടറി സാജിദ് .എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് ടാക് , ജലീല്‍ കൊച്ചി , തന്‍വീര്‍ , ഷാജി ,ഷഹീന്‍ ,ഹാഫിസ് എന്നിവര്‍ നേതൃത്വം നല്‍കി. (Donate blood to save lives camp at Riyadh)
റിയാദിലെ നിരവധി സാമൂഹ്യ സംഘടന പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു. ബ്ലഡ് ഡോനോര്‍സ് കേരള ഗഫൂര്‍ കൊയിലാണ്ടി ,ബിനു കെ തോമസ് , പി എം ഫ് നാഷണല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ ,പി എം ഫ് സെക്രട്ടറി റസ്സല്‍ മാടത്തി പറമ്പില്‍ , റിയാസ് വണ്ടൂര്‍ (മാധ്യമ പ്രവര്‍ത്തകന്‍ ) എന്നിവരും സന്നിഹിതരായിരുന്നു. 50ഓളം പേര്‍ രക്തദാനം നിര്‍വഹിച്ചു.
Story Highlights: Donate blood to save lives camp at Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here