‘ഇസ്രയേൽ തെമ്മാടി രാഷ്ട്രമായി മാറി, വരും ദിവസങ്ങളിൽ കൂട്ടമരണങ്ങൾ നടക്കും’: എം കെ മുനീർ
ഇസ്രയേൽ തെമ്മാടി രാഷ്ട്രമായി മാറിയെന്ന് എം കെ മുനീർ. ഐക്യരാഷ്ട്ര സംഘടന നോക്കുകുത്തിയായി നിൽക്കുന്നു. പലസ്തീനിൽ നടക്കുന്നതു വംശീയ ഉന്മൂലനമാണ്. യഥാർഥ മനുഷ്യർ തെരുവിലാണെന്നും ഓരോ രാജ്യങ്ങളിലും വലിയ റാലി സംഘടിപ്പിച്ചു അവർ പ്രതിഷേധം അറിയിക്കുകയാണെന്നും മുനീർ പറഞ്ഞു.(mk muneer blames israel)
കോഴിക്കോടു കടപ്പുറത്ത് ഇന്നു നടത്തുന്ന മഹാറാലിയിൽ ലക്ഷങ്ങൾ അണിനിരക്കും. ഇതൊരു ആഹ്ളാദ പ്രകടനമല്ല, തെരഞ്ഞെടുപ്പ് റാലിയല്ല, മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള ഞങ്ങളുടെ വലിയ കരച്ചിലാണെന്നും മുനീർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂട്ടമരണങ്ങൾ നടക്കും. ഇസ്രയേൽ അതിന്റെ ധിക്കാരം തുടരുകയാണ്.
പലസ്തീനെ തുടച്ചുമാറ്റുമെന്ന രീതിയിലാണു ഇസ്രയേൽ മുന്നോട്ടു പോവുന്നത്. അതിനെ പിന്തുണയ്ക്കുന്ന രീതിയിലാണു അമേരിക്കയടക്കം നിലപാട് സ്വീകരിച്ചിരിക്കുന്നത്. ചൈന പോലും പറയുന്നത് ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ്. ഓരോ 24 മണിക്കൂറിലും എഴുന്നൂറും എണ്ണൂറും ആളുകൾ പലസ്തീനിൽ മരിച്ചുവീഴുന്നു.
അവിടെ പട്ടണിയാണ്. വെള്ളമില്ല, വെളിച്ചമില്ല, മരുന്നില്ല, ഇന്ധനമില്ല. ഇരുട്ടു കട്ടപിടിക്കുന്നതോടെ വീണ്ടും ബോംബുകൾ വർഷിക്കപ്പെടുന്നു.ഭക്ഷണം ഇല്ലാതെ, വെള്ളം ഇല്ലാതെ കൂട്ടമരണങ്ങൾ നടക്കുന്ന ദിവസങ്ങളായിരിക്കും ഇനിയുള്ളത്.
ഇസ്രയേൽ യഥാർഥ തെമ്മാടി രാഷ്ട്രമായി മാറിയിരിക്കുകയാനീന്നും മുനീർ പറഞ്ഞു. കോഴിക്കോട്ടെ റാലി അന്തർ ദേശീയ തലത്തിൽ ശ്രദ്ധയാകര്ഷിക്കുന്നതെന്ന് എം കെ മുനീർ വ്യക്തമാക്കി. പി എം എ സലാം പറഞ്ഞത് സമസ്തയ്ക്ക് എതിരെയല്ല. സംസതയ്‌ക്കെതിരെ എന്ന് കരുതുന്നതാണ് പ്രശ്‌നമെന്നും മുനീർ വ്യക്തമാക്കി.
Story Highlights: mk muneer blames israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here