Advertisement

കെ റെയിൽ വിരുദ്ധ സമരത്തിന്റെ പ്രതീകമായ തങ്കമ്മയുടെ വീടിന് തറക്കല്ലിട്ടു; വീട് നിർമ്മിച്ചു നൽകുന്നത് സമരസമിതി

October 27, 2023
2 minutes Read
silver line protest chennithala laid foundation stone for thankammas house

കെ റെയിൽ വിരുദ്ധ സമരത്തിൻ്റെ പ്രതീകമായി മാറിയ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശിനി തങ്കമ്മയ്ക്ക് സമരസമിതി നിർമിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിട്ടു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കല്ലിടൽ നിർവഹിച്ചത്.

ഭക്ഷണം പാചകം ചെയ്യുവാൻ ഏക ആശ്രയമായിരുന്ന തങ്കമ്മയുടെ വീട്ടുമുറ്റത്തെ അടുപ്പിൽ മന്ത്രി സജി ചെറിയാൻ കെ റെയിൽ കുറ്റി നാട്ടിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തങ്കമ്മയ്ക്ക് പകരം വീട് വെച്ച് നൽകുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.

എന്നാൽ മന്ത്രി സജി ചെറിയാന്റെ വാഗ്ദാനം പാലിക്കാത്തതിനെ തുടർന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ കൊഴുവല്ലൂർ യൂണിറ്റ് മുൻകൈയെടുത്ത് തങ്കമ്മയ്ക്ക് വീട് നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. സംഭാവന പിരിച്ച് വീട് വെച്ച് നൽകാനാണ് തീരുമാനം.

Story Highlights: silver line protest chennithala laid foundation stone for thankammas house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top