ഹമാസിന്റേത് ഭീകര പ്രവർത്തനം, തരൂർ പറഞ്ഞത് ലോകമറിയുന്ന സത്യം; സുരേഷ് ഗോപി

ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ പ്രസ്‌താവന സത്യമെന്ന് സുരേഷ് ഗോപി. ഹമാസ് ആക്രമണത്തിന്റെ പ്രതിഫലനമാണ് ഇപ്പോൾ നടക്കുന്നത്. ശശി തരൂരിന്റെ പരാമർശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെപ്പറ്റി കൂടുതൽ എന്റെ പാർട്ടി നേതാക്കൾ പറയുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.(Suresh Gopi Support Over Sashi Tharoor)
ഭീകരതയെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. പഠിക്കാതെ ഒരു വിഷയത്തിൽ പ്രതികരിക്കുന്ന ആളല്ല ശശി തരൂർ. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാൽ അത് ആര് അവസാനിപ്പിക്കണമെന്നതാണ് ചോദ്യമെന്നും സുരേഷ് ഗോപി പറഞ്ഞു.
തീവ്രവാദം അവസാനിച്ചാൽ എല്ലായിടത്തും സൗഹൃദം ഉണ്ടാകും. പാവം ജനങ്ങളെ ദ്രോഹിക്കുന്നവർ ഒടുങ്ങണം. തൃശൂരിൽ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. തൃശൂർ ആയാലും കണ്ണൂർ ആയാലും ജയിക്കും. എവിടെ ആയാലും മത്സരിക്കാൻ തയ്യാറാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയിലായിരുന്നു ശശി തരൂരിന്റെ വിവാദ പരാമർശം. എന്നാൽ താൻ എപ്പോഴും പലസ്തീനൊപ്പമെന്ന് വിശദീകരിച്ചും തരൂർ രംഗത്തെത്തിയിട്ടുണ്ട്. താൻ എന്നും പാലസ്തീൻ ജനതക്ക് ഒപ്പമാണെന്നും പ്രസംഗത്തിലെ വാചകം എടുത്ത് അനാവശ്യം പറയുന്നവരോട് ഒന്നും പറയാനില്ല എന്നുമാണ് തരൂർ പ്രതികരിച്ചത്.
Story Highlights: Suresh Gopi Support Over Sashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here