ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ; സെമി ഉറപ്പിക്കാൻ ഓസീസ്, ആശ്വാസ ജയം തേടി ബംഗ്ലാദേശ്

ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഓസ്‌ട്രേലിയ-ന്യൂസിലാൻഡിനെയും, നെതർലാൻഡ്സ്-ബംഗ്ലാദേശിനെയും നേരിടും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. അതേസമയം, നെതർലൻഡ്‌സിന്റെയും ബംഗ്ലാദേശിന്റെയും സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 10.30 മുതലാണ് ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് പോരാട്ടം. സെമി ലക്ഷ്യമിട്ട് ഇരു ടീമുകളും കടുത്ത മത്സരം കാഴ്ചവെക്കുമെന്നത് ഉറപ്പാണ്. തുടർച്ചയായി ജയിച്ചുവന്ന ന്യൂസിലൻഡിന് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കെതിരേയാണ് ഇടർച്ചയുണ്ടായത്. നിലവിൽ ആറ് പോയിന്റുള്ള ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും എട്ട് പോയിന്റുമായി ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ നെതർലാൻഡ്സ്-ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇരു ടീമിനും സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.
Story Highlights: Two matches today in the World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here