Advertisement

ഡൽഹിയിൽ യുവതിയെ വീട്ടിൽക്കയറി വെടിവെച്ച് കൊന്നു; ആൺസുഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ

October 28, 2023
Google News 1 minute Read
murder delhi

ഡൽഹിയിൽ 24കാരിയെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. ജൈത്പുർ സ്വദേശിയായ പൂജ യാദവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു പേര് ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആൾ യുവതിയുടെ ആൺസുഹൃത്തിന്റെ സഹോദരൻ ആണ്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം നടന്നത്.

മുഖംമുറച്ചെത്തിയ രണ്ടുപേരും വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ റോക്കിയെന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂജയുമായുള്ള സഹോദരന്റെ ബന്ധം ഇയാൾ അംഗീകരിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

കേസിലെ രണ്ടാംപ്രതിക്കായി തിരച്ചിൽ തുടരുകയാണ്. അടുത്തടുത്ത ദിവസങ്ങളിൽ ഡൽഹിയിൽ സംഭവിക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. വ്യാഴാഴ്ച ഡൽഹിയിലെ മെട്രോ സ്‌റ്റേഷനിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനാകം മുഖം കല്ലു കൊണ്ട് തകർത്ത് വികൃതമാക്കിയ നിലയിലായിരുന്നു.

Story Highlights: Woman Shot Dead At South Delhi Residence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here