Advertisement

‘കളമശേരി സ്ഫോടനം ഗൗരവത്തോടെ കാണുന്നു, മുൻവിധി വേണ്ട’; എം.വി ഗോവിന്ദൻ

October 29, 2023
1 minute Read
MV Govindan in Kalamassery blast

കളമശേരി സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളം ഒന്നടങ്കം മുന്നോട്ട് പോകുമ്പോൾ അതിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ പര്യാപ്തമായ ഭീകരമായ നിലപാട് ആര് സ്വീകരിച്ചാലും കർശനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി പരിശോധിച്ചാൽ സംഭവത്തെ ഭീകരാക്രമണം എന്ന് പറയേണ്ടിവരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല എന്നാൽ അപകടമാണെന്നും പറയാൻ കഴിയില്ല. ബോംബിന്റെ അവശിഷ്ടങ്ങൾ അവിടെയുണ്ടെന്ന് പറയപ്പെടുന്നു. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെ. മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ലെന്നും സർക്കാരും ജനാധിപത്യബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി സംഭവത്തെ അപലപിക്കണമെന്നും എം.വി ഗോവിന്ദൻ.

Story Highlights: MV Govindan in Kalamassery blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top