Advertisement

മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍; റിയല്‍ എസ്റ്റേസ് വ്യവസായിയുടെ തിരോധാനത്തിലെ അന്വേഷണം വഴിത്തിരിവില്‍

October 30, 2023
2 minutes Read
Muhammed Attoor missing case investigation turning point

കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ തിരോധാനത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. മുഹമ്മദ് ആട്ടൂരിനെ കാണാതായ ദിവസം വ്യവസായായിയുമായി ബന്ധമുള്ള ചിലര്‍ ജില്ലയില്‍ എത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇത് വ്യക്തമാക്കുന്ന ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചു. (Muhammed Attoor missing case investigation turning point)

മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിര്‍ണ്ണായക നീക്കം. ഓഗസ്റ്റ് 22 ന് മുഹമ്മദ് ആട്ടൂരിനെ കാണാതായ ദിവസം രണ്ട് പേര്‍ വ്യവസായിയുമായി ബന്ധപ്പെട്ടതായാണ് വിവരം. അന്നേ ദിവസം ഇയാളെ കാണാതായ കോഴിക്കോട് അരയിടത്ത് പാലത്തെയും, തലക്കുളത്തൂരിലെയും മൊബൈല്‍ ടവറിലൂടെ കടന്ന് പോയ മുഴുവന്‍ ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിച്ചു. ഇതില്‍ നിന്നാണ് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ചിലരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. പ്രതികളെന്ന് സംശയിക്കുന്നവരുമായി മുഹമ്മദ് ആട്ടൂരിന് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മുഹമ്മദ് ആട്ടൂരുമായി ബന്ധപ്പെട്ട കേസില്‍ അടിമുടി ദുരൂഹതയുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇയാള്‍ ആരുമായും സ്ഥിരമായി അടുത്ത ബന്ധം വച്ചു പുലര്‍ത്താത്ത ആളാണ്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും, മുന്‍കാല റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Story Highlights: Muhammed Attoor missing case investigation turning point

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top