Advertisement

കളമശേരി സ്ഫോടനം; ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നു, വർഗീയ ഇടപെടലുകൾക്ക് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചു; എം വി ഗോവിന്ദൻ

October 31, 2023
Google News 2 minutes Read
govindan vizhinjam sea port

കളമശേരി സ്ഫോടനം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ ദ്രുവീകരണം നടത്താൻ ചില ശക്തികൾ ശ്രമിച്ചു. എന്നാൽ വർഗീയ ഇടപെടലുകൾക്ക് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചു. സർക്കാർ കൃത്യമായ ഇടപെടൽ നടത്തി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.(m v govindan response in kalamassery blast)

വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചുവെന്നും സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ സാധിക്കുമോ എന്നതാണ് ഇത്തരം ആള്‍ക്കാരുടെ ഉള്ളിലിരുപ്പെന്നും അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ അങ്ങേയറ്റം ഉത്തരവാദിത്വമില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഒരു വര്‍ഗീയതയെയും താലോലിക്കുന്ന നിലപാട് സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇല്ലെന്നും ചില വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി ശ്രമം നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കളമശേരി സംഭവത്തിലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Story Highlights: m v govindan response in kalamassery blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here