‘കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചു, ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്’; രാജീവ് ചന്ദ്രശേഖർ

തനിക്കെതിരെ കേസെടുക്കാൻ പിണറായിയും രാഹുൽ ഗാന്ധിയും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രീണനക്കാരാണ് ഇരുവരും. അവരുടെ ഹമാസ് പ്രീണനം തുറന്നുകാട്ടിയതിനാണ് കേസ്.(Rajeev Chandrasekhar Against Rahul Gandhi)
ദശാബ്ദങ്ങളായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലും കേരളത്തിലുമടക്കം നിരവധി നിഷ്കളങ്കരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും ജീവനെടുത്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് അടക്കമുള്ള തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ സഖ്യത്തിലെ പങ്കാളികള്‍ ഒന്നിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. അവരുടെ പ്രീണന ശ്രമം തുറന്നുകാട്ടിയതിന് പിന്നാലെയാണ് കേസ് എടുത്ത് പേടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിക്കുന്നു.
അതേസമയം സംസ്ഥാനത്ത് വളർന്നുവരുന്ന മതമൌലിക വാദത്തേക്കുറിച്ച് തുറന്ന് പറഞ്ഞതിനാണ് തനിക്കും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുമെതിരായ കേസെന്നും ഇന്ത്യ സഖ്യത്തിലെ പങ്കാളികൾ വളരുന്ന തീവ്രവാദശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ മത്സരിക്കുകയാണെന്നും അനിൽ ആന്റണി പ്രതികരിക്കുന്നു.
Story Highlights: Rajeev Chandrasekhar Against Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here