ശ്രദ്ധേയമായി സാംസയുടെ ഓണാഘോഷം

സാംസ ‘ ശ്രാവണപുലരി 2023 – ഓണാഘോഷം’ ബാങ്ങ് സാങ്ങ് തായ് റസ്റ്റോറന്റില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. വിവിധ ദേശ, ഭാഷാ വിഭാഗങ്ങളുടെ അവിസ്മരണീയ സംഗമായി ഓണാഘോഷം മാറി. അത്തം പൂക്കളവും മാവേലിയും ഓണക്കളികളുമായി, അന്തരിച്ച സാംസ മുന്‍ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം മനോജ് കുമാര്‍ കക്കോത്തിന് ആദാരാജ്ഞലി അര്‍പ്പിച്ച് കൊണ്ട് ആരംഭിച്ച പരിപാടികള്‍ വൈകിട്ട് 5 മണിക്ക് അവസാനിച്ചു. ജാതി, മത, ഭാഷാ വൈവിദ്യങ്ങളും രാജ്യാന്തര പൗരാവലിയും സംഗമിച്ച മഹോത്സവം ബഹറിനിലെ ഏറ്റവും മികച്ച ഓണാഘോഷമായി മാറിയെന്ന് സംഘാടകര്‍ പ്രതികരിച്ചു.

28 ഇനം വിഭവങ്ങളോട് കൂടിയ സദ്യക്ക് 1000 ത്തോളം പേര്‍ എത്തിയിരുന്നു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് സ്വാഗതം ആശംസിച്ച് ജനറല്‍ സെക്രട്ടറി സതീഷ് പൂമനക്കലും അദ്ധ്യക്ഷ പ്രസംഗം പ്രസിഡന്റ് ബാബു മാഹിയും നടത്തി. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചീഫ് ഗസ്റ്റ് ബഹറിന്‍ പാര്‍ലമെന്റ് മെമ്പര്‍ ഡോ. ഹസന്‍ ബുക്കാ മസ് സംസാരിച്ചു. ബാബ ഖലീല്‍ ഗസ്റ്റ് ഓഫ് ഹോണര്‍ ആയി.

വനിത വിഭാഗം, കുട്ടികളുടെ വിഭാഗം, സാംസ മെമ്പര്‍മാര്‍ എന്നിവരുടെ വിവിധ കലാ പരിപാടികള്‍ ദൃശ്യ വിസമയം പകര്‍ന്നു.നാലാമത് പ്രേമ മെമ്മോറിയല്‍ എഡുക്കേഷന്‍ എന്റോവ്‌മെന്റ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും 6 പേര്‍ അര്‍ഹരായി അതില്‍ 2003 ഇല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ദക്ഷിണ മുരളികൃഷ്ണന്‍ , ഗോപിക ഗണേഷ് എന്നിവര്‍ക്ക് മെമെന്റോയും ലക്ഷ്മിക്കുട്ടി അമ്മ ക്യാഷ് അവാര്‍ഡും ഡോ. ഹസന്‍ ബുക്കാമസ്, ബാബ ഖലില്‍ എന്നിവര്‍ വിതരണം ചെയ്തു . ഡോ.ഹസന്‍ ബൊക്കമസിനും , ബാബ ഖലീലിനും ഉള്ള ഉപഹാരങ്ങള്‍ സാംസ പ്രസിഡണ്ട് , സെക്രട്ടറി,എന്നിവര്‍ ചേര്‍ന്ന് കൈമാറി.
ട്രഷറര്‍ റിയാസ് കല്ലമ്പലം, ഉപദേശകസമിതി അംഗം ജേഖബ് കൊച്ചുമ്മന്‍ , വനിതാ വിഭാഗം പ്രസിഡന്റ് അമ്പിളി സതീഷ് സെക്രട്ടറി അപര്‍ണ രാജ്കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്ന തുടര്‍ന്ന് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ദിലീപ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. മനീഷ് പോന്നോത്ത്, മുരളികൃഷ്ണന്‍, വത്സരാജ്, രാജ്കുമാര്‍, നിര്‍മല ജേഖബ്,സോവിന്‍, ബൈജു മലപ്പുറം,വിനീത് മാഹി എന്നിവര്‍ നേതൃത്വം നല്‍കി
Story Highlights: Samsa sravanapulari onam celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here