38 വർഷത്തിനുശേഷം കേരള വർമയിൽ കെഎസ്‌യുവിന് ജയം; റീക്കൗണ്ടിംഗ് വേണമെന്ന് എസ്എഫ്ഐ

തൃശൂർ ശ്രീ കേരള വർമ കോളജിൽ 38 വർഷത്തിനുശേഷം കെഎസ്‌യുവിന് ജയം. ചെയർമാൻ സീറ്റ് പിടിച്ചെടുത്ത് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ശിവദാസൻ വിജയിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.
കെ എസ് യു വിജയത്തിന് പിന്നാലെ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി.. റീക്കൗണ്ടിംഗ് നടക്കുന്നതിനിടെ കോളജിലെ വൈദ്യുതി കട്ടായി. ബോധപൂർവ്വം വൈദ്യുതി വിഛേദിക്കുകയായിരുന്നെന്ന് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ എസ്എഫ്ഐക്കെതിരെ ആരോപണവുമായി രംഗത്തെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളജിൽ വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
Story Highlights: KSU won at Sree Kerala Varma College Thrissur union election
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here