Advertisement

സര്‍ക്കാര്‍ മനസാക്ഷിയില്ലാതെ കോടികള്‍ ചെലവിടുന്നു, ‘കേരളീയം ധൂര്‍ത്ത്’; വി ഡി സതീശൻ

November 1, 2023
2 minutes Read
VD Satheesan said not to spread speculations on Kalamasery blast

കേരളീയം പരിപാടി ധൂർത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനം ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കടക്കെണിയിലായി. എല്ലാ പെന്‍ഷനുകളും മുടങ്ങി. എല്ലാ വകുപ്പുകളിലും കടം കുമിഞ്ഞുകൂടി. മനസാക്ഷി ഇല്ലാതെ സര്‍ക്കാര്‍ കോടികൾ ചെലവിടുന്നുവെന്നും വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.(vd satheesan against kerala government keraleeyam)

സപ്ലൈക്കോയിലെ ഇ-ടെൻഡറിൽ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണ് നല്‍കാനുള്ളത്. മഹാമാരിക്കാലത്തെ കിറ്റിന്റെ പണം കൊടുക്കാനുണ്ടെന്നും വി ഡി സതീശൻ പറയുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സർക്കാർ കൊള്ളക്കാരെ രക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൊലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പൈസ ഇല്ല. എന്ത് കാര്യത്തിനാണ് കേരളീയം പരിപാടി നടത്തുന്നതെന്നും വി ഡി സതീശൻ ചോദിച്ചു. കേരളപ്പിറവി ദിനത്തില്‍ അഴിമതിയുടെ പൊന്‍കിരീടം സര്‍ക്കാരിന് സമര്‍പ്പിക്കുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Story Highlights: vd satheesan against kerala government keraleeyam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top