പരാതി ഉന്നയിച്ച ആളുടെ മുന്നിലിട്ട് മര്‍ദിച്ചു, കാലുതിരുമിച്ചു; എസ്‌ഐ മര്‍ദിച്ചെന്ന് പരാതിക്കാരനായ 19വയസുകാരന്‍
പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ എസ്‌ഐ മര്‍ദിച്ചെന്ന് പരാതി. താന്‍ പരാതി ഉന്നയിച്ച ആളുടെ മുന്നില്‍വച്ച് തന്നെ മര്‍ദിച്ചെന്നാണ് 19 വയസുകാരന്റെ പരാതി. നന്ദികുളങ്ങര സ്വദേശിയായ അഗ്നേഷാണ് പരാതിക്കാരന്‍. എസ് ഐ തന്നെക്കൊണ്ട് കാലുതിരുമിച്ചെന്നും യുവാവ് റൂറല്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. (Paravur SI beaten me complaints 19-year-old boy)
അയല്‍വാസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഗ്നേഷ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ കാര്യങ്ങള്‍ ചോദിച്ചറിയാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് തന്നെ മര്‍ദിച്ചെന്നാണ് യുവാവിന്റെ പരാതി. പൊലീസിന്റെ മര്‍ദനത്തില്‍ ഇയാളുടെ നെഞ്ചിന് പരുക്കേറ്റിട്ടുണ്ട്.
ആദ്യം യുവാവ് പറവൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് പരുക്ക് സാരമുള്ളതിനാല്‍ അഗ്നേഷിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
Story Highlights: Paravur SI beaten me complaints 19-year-old boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here