‘ഒരു പെണ്‍കുഞ്ഞിനും ഈ ഗതി വരുത്തരുത്, വധശിക്ഷ കൊടുക്കണം’; നീതിയുടെ വെളിച്ചത്തിനായി കാത്തിരിക്കുന്ന ആലുവയിലെ ഒരമ്മ

കേരളത്തിന്റെ നോവായി മാറിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ നാളെയാണ് വിധി. ആലുവയിലെ സംഭവം അവസാനത്തേത് ആയിരുന്നില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് നോവിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിയ്ക്ക് മാതൃകാപരമായ ശിക്ഷയെന്ന ഒരൊറ്റ നീതിയെ മാത്രം പ്രതീക്ഷിച്ചിരിക്കുകയാണ് ആലുവയില്‍ ഒരമ്മ. കാണാതായ അഞ്ചു വയസ്സുകാരിയായ തന്റെ മകളെ കാത്തിരുന്നൊരമ്മ. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ചെറുതിനെ ഒക്കത്തിരുത്തി സ്വയം തെരച്ചിലിന് ഇറങ്ങിയവര്‍. (Aluva five-year-old girl’s mother response to 24 news)
പിന്നീട് ആ ക്രൂരമായ വാര്‍ത്തയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നവര്‍.മകളുടെ ദയനീയമായ മരണവാര്‍ത്ത അറിഞ്ഞ ആ അമ്മയുടെ കരച്ചില്‍ കേരളത്തിന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. മകളെ പിച്ചി ചീന്തിയ നരാഥമനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ആക്രോശിച്ചടുത്തതാണവര്‍. വിധിക്കായി കാതോര്‍ക്കുമ്പോള്‍ തൂക്കുകയറില്‍ കുറഞ്ഞതൊന്നും ആ അമ്മ പ്രതീക്ഷിക്കുന്നില്ല. മകളെ ഇല്ലാതാക്കിയ ആള്‍ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്ന് ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മാതാവ് പറയുന്നു. ഇനി ഒരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ഗതിവരരുതെന്ന് മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
അതിഥി ബാലികയ്ക്ക് അക്ഷരം ചൊല്ലിക്കൊടുത്ത അധ്യാപകര്‍ക്കും അവസാനയാത്രയ്ക്ക് ഒപ്പമിരുന്ന ജനപ്രതിനിധിക്കും പറയാനുള്ളത് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് തന്നെ അഞ്ചുവയസ്സുകാരിയുടെ നിസ്സഹായമായ നിലവിളിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്.നമ്മുടെ കുഞ്ഞുങ്ങള്‍ ഇനിയും ഈ ക്രൂരതയ്ക്ക് ഇരയാവരുത്. അതിന് ഒരു ഒരു മാതൃകയവണം ഈ വിധി.
Story Highlights: Aluva five-year-old girl’s mother response to 24 news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here