Advertisement

ചൈനയെ ഒഴിവാക്കാന്‍ ആപ്പിള്‍; ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മ്മിച്ചേക്കും

November 3, 2023
Google News 3 minutes Read
Apple

ഇന്ത്യയില്‍ ഐഫോണ്‍ 17 ഉല്പാദിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍. ടിഎഫ് സെക്യൂരിറ്റീസ് ഇന്റര്‍നാഷണല്‍ അനലിസ്റ്റായ മിങ് ചി കുവോ ആണ് തന്റെ പുതിയ ബ്ലോഗ്പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷത്തിന്റെ അവസാനത്തോടെ ഐഫോണ്‍ 17ന്റെ നിര്‍മാണം ആരംഭിക്കാനാണ് ആപ്പിളിന്റെ ശ്രമം. 2024 ഓടുകൂടി ഐഫോണ്‍ ഉല്പാദനത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അന്തരം കുറയുമെന്നും കുവോ പറയുന്നു.(Apple ditches China, set to manufacture iPhone 17 in India)

ചൈനയ്ക്ക് പുറത്ത് നിര്‍മിക്കാനിരിക്കുന്ന ആദ്യ ഐഫോണ്‍ മോഡലാണ് ഐഫോണ്‍ 17. സ്റ്റാന്‍ഡേര്‍ഡ് മോഡലായിരിക്കും ചൈനയ്ക്ക് പുറത്ത് നിര്‍മിക്കുക. ടാറ്റയെ ഇന്ത്യയില്‍ അസംബ്ലര്‍ ആക്കി മാറ്റിയതോടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആപ്പിള്‍ ആരംഭിച്ചു. 2022ല്‍ ഇന്ത്യയില്‍ നിന്ന് അഞ്ചു ബില്യണ്‍ ഡോളറിന്റെ ഉപകരണങ്ങളാണ് ആപ്പിള്‍ കയറ്റുമതി ചെയ്തത്.

ഇന്ത്യയില്‍ ഐഫോണ്‍ ഉല്പാദന ശേഷിയുള്ള ഫോക്‌സ്‌കോണ്‍ അടുത്തവര്‍ഷം അവസാനത്തോടെ ചൈനീസ് പ്ലാന്റുകളില്‍ 45 ശതമാനവും സെങ്ഷൂവിലെയും തായ് വാനിലെയും 85 ശതമാനവും ഉത്പാദനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞയാഴ്ച തയ് വാന്‍ കമ്പനിയായ വിസ്ട്രോണ്‍ തങ്ങളുടെ ഇന്ത്യയിലെ നിര്‍മാണ ശാല ടാറ്റ ഇലക്ട്രോണിക്സിന് വിറ്റിരുന്നു. ഏകദേശം 1040 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. ഇതോടെ ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറി.

ഈ വര്‍ഷം ആദ്യം ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ 15, 15 പ്ലസ് എന്നിവയുടെ ഉത്പാദനം ആരംഭിച്ചിരുന്നു. ലോഞ്ച് ചെയ്ത ദിവസം മുതല്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത iPhone 15, iPhone 15 Plsu എന്നിവ വില്‍ക്കാന്‍ അമേരിക്കന്‍ ടെക് ഭീമനെ ഇത് അനുവദിച്ചു.

Story Highlights: Apple ditches China, set to manufacture iPhone 17 in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here