Advertisement

‘റീ കൗണ്ടിങ് നിര്‍ത്തിവെച്ചപ്പോള്‍ ചട്ടം അനുസരിച്ച് തുടരാനാണ് നിര്‍ദേശിച്ചത്’; വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

November 3, 2023
2 minutes Read
Kerala Varma College

ശ്രീ കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നുള്ള ആരോപണത്തില്‍ പ്രതികരിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശനന്‍. റീ കൗണ്ടിങ് നിര്‍ത്തിവെച്ചപ്പോള്‍ ചട്ടം അനുസരിച്ച് തുടരാനാണ് നിര്‍ദേശിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിച്ചു. പ്രചാരണങ്ങള്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനാണെന്നും അദ്ദേഹം പറഞ്ഞു.

പകല്‍ വെളിച്ചത്തില്‍ റീ കൗണ്ടിങ് വേണമെന്ന കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സുദര്‍ശനന്റെ നിര്‍ദേശപ്രകാരമെന്നായിരുന്നു ആരോപണം. ഈ ആരോപണം തള്ളിയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇടത് അധ്യാപക തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.

റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ കളക്ട്രേറ്റിന് മുന്നില്‍ നിരാഹാരം ആരംഭിച്ചിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. സംഭവത്തില്‍ കെഎസ്‌യു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Story Highlights: Cochin Devaswom Board President Dr. M.K. Sudarshanan on Kerala Varma College union election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top