Advertisement

ലീഗ് വന്നാലും ഇല്ലെങ്കിലും രാഷ്ട്രീയ നേട്ടം; ലീഗിനെ ക്ഷണിച്ച രാഷ്ട്രീയ നീക്കം വിജയിച്ചെന്ന് CPIM

November 3, 2023
2 minutes Read
CPIM

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലീം ലീഗിനെ ക്ഷണിച്ചതിന് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ വിജയിച്ചെന്ന് വിലയിരുത്തി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിലയിരുത്തല്‍. സെമിനാറിലേക്ക് ലീഗ് വരുമെന്ന അമിത പ്രതീക്ഷ വേണ്ടയെന്നും ലീഗ് വന്നാലും ഇല്ലെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടായതായി സിപിഐഎം.

കോണ്‍ഗ്രസ്-ലീഗ് ഭിന്നത മറനീക്കി പുറത്തുവന്നുവെന്നും പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മ വെളിപ്പെട്ടുവെന്നും സിപിഐഎം വിലയിരുത്തല്‍. ഇതോടെ രാഷ്ട്രീയ സാഹചര്യം അനുകൂലമായി മാറിയെന്നും സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.

കെ സുധാകരന്റെ പട്ടി പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ പട്ടി പരാമര്‍ശം വളച്ചൊടിച്ചെന്ന് കെ സുധാകരന്‍ വിശദീകരണവുമായി രംഗത്തെത്തി. വിവാദം സിപിഐഎമ്മിനെ വെള്ളപൂശാന്‍. തന്റെ പ്രസ്താവന മുസ്ലിം ലീഗിനെതിരെയാണെന്ന് വളച്ചൊടിച്ചു വാര്‍ത്ത നല്‍കി. കോണ്‍ഗ്രസിനെയും ലീഗിനെയും തകര്‍ക്കാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയുമായും ഇ.ടി മുഹമ്മദ് ബഷീറുമായും സംസാരിച്ചെന്നും കെ സുധാകരന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Story Highlights: CPIM political moves after inviting Muslim League to Palestine solidarity rally successful

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top