ഓടിവീണ് നെതർലൻഡ്സ്; നാല് റണ്ണൗട്ടുകൾ വിധിയെഴുതപ്പോൾ അഫ്ഗാൻ്റെ ലക്ഷ്യം 180 റൺസ്

നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്താന് 180 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 46.3 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായി. 58 റൺസ് നേടിയ സൈബ്രൻഡ് എങ്കിൾബ്രെറ്റ് ആണ് നെതർലൻഡ്സിൻ്റെ ടോപ്പ് സ്കോറർ. നെതർലൻഡ്സ് നിരയിൽ നാലുപേർ റണ്ണൗട്ടായി. മുഹമ്മദ് നബി മൂന്ന് വിക്കറ്റും വീഴ്ത്തി.
വിക്രംജീത് സിംഗിനു പകരം ടീമിലെത്തിയ വെസ്ലി ബരേസിയെ (1) വേഗം നഷ്ടമായെങ്കിലും ആക്രമിച്ചുകളിച്ച മാക്സ് ഒഡോവ്ഡ് കോളിൻ അക്കർമാനൊപ്പം ചേർന്ന് നെതർലൻഡ്സിനെ മുന്നോട്ടുനയിച്ചു. 70 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ഒഡോവ്ഡ് (42) റണ്ണൗട്ടായി മടങ്ങി. ഇതോടെ നെതർലൻഡ്സിൻ്റെ റണ്ണൗട്ട് ദൗർഭാഗ്യം ആരംഭിച്ചു. കോളിൻ അക്കർമാൻ (29), ക്യാപ്റ്റൻ സ്കോട്ട് എഡ്‌വാർഡ്സ് (0) എന്നിവർ കൂടി റണ്ണൗട്ടായി. വിക്കറ്റുകൾ ഒരുവശത്ത് നിലംപതിക്കുമ്പോഴും സൈബ്രൻഡ് എങ്കിൾബ്രെറ്റ് ക്രീസിൽ തുടർന്നു.
ബാസ് ഡെ ലീഡിനെയും (3) ലോഗൻ വാൻ ബീക്കിനെയും (2) മുഹമ്മദ് നബിയും സാഖിബ് സുൽഫിക്കറിനെ (3) നൂർ അഹ്മദും മടക്കി അയച്ചു. ഇതിനിടെ എങ്കിൾബ്രെറ്റ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ എങ്കിൾബ്രെറ്റും റണ്ണൗട്ടായി. പിന്നാലെ റോളോഫ് വാൻ ഡെർ മെർവെയെ (11) നൂർ അഹ്മദും പോൾ വാൻ മീക്കരനെ (4) മുഹമ്മദ് നബിയും പുറത്താക്കി നെതർലൻഡ്സ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.
Story Highlights: netherlands innings afghanistan cricket world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here