ജോലിസമയത്ത് പത്തനംതിട്ട കളക്ടറേറ്റ് ജീവനക്കാരുടെ ഷോപ്പിംഗ്; 24 എക്സ്ക്ലൂസീവ്
ജോലി സമയത്ത് പത്തനംതിട്ട കളക്ടറേറ്റ് വളപ്പിനകത്ത് ജീവനക്കാർ തുണിത്തരങ്ങൾ വാങ്ങുന്ന തിരക്കിലാണ്. രാവിലെ 11.30 ഓടെ എത്തിയ കച്ചവടക്കാരനിൽ നിന്നുമാണ് ജീവനക്കാർ ജോലി സമയത്ത് കൂട്ടമായി എത്തി തുണി വാങ്ങിയത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന വനിതാ ശിശുക്ഷേമ വകുപ്പിലേക്ക് ഇൻറർവ്യൂവിന് വന്ന ഉദ്യോഗാർത്ഥിയാണ് ദൃശ്യങ്ങൾ പകർത്തിയത്.
രാവിലെ 11:30ന് കാറിൽ എത്തിയ കച്ചവടക്കാരൻ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും എത്തി താൻ വന്നിട്ടുണ്ടെന്ന് അറിയിക്കുന്നു. പിന്നെ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥർ ജോലിയെല്ലാം മാറ്റി നിർത്തി കെട്ടിടത്തിന് താഴേക്ക്. പിന്നീടാണ് പർച്ചേസ് നടന്നത്.
ഏതാണ്ട് 45 ഓളം മിനുട്ട് സിവിൽ സ്റ്റേഷന് അകത്ത് കച്ചവടം പൊടിപൊടിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ എ ഷിബു അറിയിച്ചു. കളക്ടർ തിരുവനന്തപുരം അടിയന്തര യോഗത്തിന് പോയ സമയത്താണ് ജീവനക്കാർ കളക്ടറേറ്റ് വളപ്പിനകത്ത് തുണിക്കച്ചവടത്തിൽ പങ്കാളികളായത്.
Story Highlights: pathanamthitta collectorate employees shopping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here